കുവൈറ്റ് : കുവൈറ്റില്‍ ചൂട് വര്‍ധിക്കുന്നു . ശുചീകരണത്തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി. കുവൈറ്റ് മുനിസിപ്പാലിറ്റി ചൊവ്വാഴ്ച ഇറക്കിയ ഉത്തരവനുസരിച്ച് വേനൽക്കാലത്ത് പുലർച്ച മൂന്നു മുതൽ ഉച്ചക്ക് 11വരെയും തണുപ്പു കാലത്ത് പുലർച്ച നാലു മുതൽ ഉച്ചക്ക് 12 വരെയുമാണ് ജോലി സമയം.
നിയമം ലംഘിച്ചാല്‍ ജോലിയെടുപ്പിച്ചാൽ ക്ലീനിങ് കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്ന് മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി വാർത്തക്കുറിപ്പിൽ അറിയിച്ചു.