കുവൈറ്റ് : കുവൈറ്റില്‍ മുഹറത്തോടനുബന്ധിച്ച് ആരാധനാലയങ്ങളുടെ സുരക്ഷ ശക്തമാക്കി . ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരാഹ് അല്‍ സബാഹിന്റെ നിര്‍ദേശാനുസരണം രാജ്യത്തെ ഷിയാ വിഭാഗക്കാരുടെ ആരാധനാലയങ്ങളിലെ സുരക്ഷയാണ് ശക്തമാക്കിയിരിക്കുന്നത്.
മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്. ജനറല്‍ ഇസാം അല്‍ നഹാം, ഓപ്പറേഷന്‍ വിഭാഗം അസി. അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗ് എന്നിവര്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി.