Advertisment

കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ ഫീല്‍ഡ് യൂണിറ്റുകളുടെ രണ്ടാംഘട്ടം ആരംഭിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ ഫീല്‍ഡ് യൂണിറ്റുകളുടെ രണ്ടാംഘട്ടം ആരോഗ്യമന്ത്രാലയം ഞായറാഴ്ച ആരംഭിച്ചു. രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനമെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പ്രസ്താവനയില്‍ പറഞ്ഞു.

വാക്‌സിനേഷന്‍ നടപടിക്രമങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും എല്ലാ മുന്‍കരുതല്‍ നടപടികള്‍ക്കുമായി യൂണിറ്റുകള്‍ക്ക് ആവശ്യത്തിന് സാമഗ്രികള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment