Advertisment

കുവൈറ്റിലെ ഇൻഡ്യൻ എൻജീനിയേഴ്സിന്റെ വിസ പുതുക്കുന്നതിലുള്ള തടസ്സം നീക്കാൻ കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജിന്റെ നടപടി

New Update

കുവൈറ്റ്  : ലോക കേരള സഭാ അംഗവും ഓ എൻ സി പി കുവൈറ്റിന്റെ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ് അയച്ചു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മാനവശേഷി വികസന പാർലമെൻററി കമ്മിറ്റിയിൽ അംഗം കൂടിയ എൻ .കെ പ്രേമചന്ദ്രൻ എം പി, കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് നിവേദനം നൽകുകയും തുടർന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്ന പരിഹാരത്തിന് വിവേക പൂർണ്ണമായ പരിഹാരമുണ്ടാകുമെന്നും ആവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്നും 'ബഹു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രേഖ മൂലം അറിയിച്ചു.

publive-image

ആയിരക്കണക്കിന് ഇന്ത്യൻ എൻജിനീയർമാരെ നേരിട്ട് ബാധിക്കുന്ന വിഷയം ബഹു. വിദേശകാര്യമന്ത്രിയെ അറിയിച്ച ബഹു. എൻ .കെ പ്രേമചന്ദ്രൻ എം പി ക്കും, മറ്റു എം പിമാർക്കും നടപടികൾ ആരംഭിച്ച ബഹു. കേന്ദ്രമന്ത്രിക്കും കുവൈറ്റിലെ പ്രവാസി സമൂഹത്തിന്റെ പിന്തുണ അറിയിക്കുന്നു. തുടർ നടപടികൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

kuwait kuwait latest
Advertisment