Advertisment

കുവൈത്തിൽ ഇന്ത്യന്‍ നേഴ്സുമാരും, എഞ്ചിനീയർമാരും അനുഭവിക്കുന്ന പ്രശ്നങ്ങൾ കുവൈറ്റ്‌ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈത്തിൽ ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയർമാരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് എത്രയുംവേഗം പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

ഇക്കാര്യം കുവൈത്ത് സർക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉന്നയിക്കും. അംഗീകൃത ഏജൻസി വഴിമാത്രമേ ഗാർഹിക ജോലിക്കായി കുവൈത്തിൽ വരാൻ പാടുള്ളൂ. നിലവിൽ വ്യാജ വിസയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും.

വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കൾക്ക് നാട്ടിൽ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും വി. മുരളീധരൻ പറഞ്ഞു.

രണ്ടു ദിവസത്തെ കുവൈറ്റ്‌ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് കുവൈറ്റില്‍ ഒരുക്കിയത്. മലയാളി സംഘടനാ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

kuwait
Advertisment