Advertisment

കുവൈത്ത് കെ.എം.സി.സി. മലപ്പുറം മണ്ഡലം കമ്മിറ്റി ഭാഷാസമര അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു

New Update

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി. മലപ്പുറം മണ്ഡലം കമ്മിറ്റി ഭാഷാസമര അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു

Advertisment

1980 ജൂലൈ 30ന് മുസ്ലീം യൂത്ത് ലീഗ് നടത്തിയ ഭാഷാ സമരത്തേയും, ഭാഷാ സംരക്ഷണത്തിനായി ജീവത്യാഗം ചെയ്ത മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരേയും കുവൈത്ത് കെ.എം.സി.സി. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് അഷ്റഫ് കോഡൂർ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത പരുപാടി പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണവും മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് സാദിഖ് മുണ്ടുപറമ്പ് സ്വാഗത പ്രഭാഷണവും നിർവ്വഹിച്ചു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡൻ്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി അബ്ദുൾ റസാഖ് പേരാമ്പ്ര, മലപ്പുറം ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹമീദ് മൂടാൽ, വൈസ് പ്രസിഡൻ്റ് മുഹമ്മദ് അബ്ദുൾ സത്താർ, മണ്ഡലം ഭാരവാഹികളായ അനസ് തയ്യിൽ, അഫ്സൽ ബാബു പൂക്കോട്ടൂർ, റിയാസ് പൂക്കോട്ടൂർ, അബ്ദു സത്താർ ഒ.പി., അഹ്മദ് കുട്ടി, ബാബു ഉമറലി, അബ്ദുൽ വാഹിദ്, സഹീർ പാണക്കാട്, ഹനീഫ മോങ്ങം തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Advertisment