Advertisment

കുവൈത്ത് കെ.എം.സി.സി.: മുസ്ലിം ലീഗിന്റെ എഴുപതാം വാർഷികം ആഘോഷിച്ചു

New Update

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. അതിന്റെ മാതൃസംഘടനയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എഴുപതാം വാർഷികാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി കുവൈത്ത് കെ.എം.സി.സി. നേതാവ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു.

Advertisment

publive-image

മുസ്ലിം ലീഗിന്റെ എഴുപത് വർഷത്തെ പ്രധാന പ്രവർത്തനങ്ങളെ അധികരിച്ച് കേന്ദ്ര ഉപദേശക സമിതിയംഗം സി.പി. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ട്രഷറർ എം.കെ.അബ്ദുൾ റസാഖ്, മുൻ പ്രസിഡണ്ട് എ.കെ.മഹ്മൂദ് സാഹിബ്, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, മുൻ ട്രഷറർ എച്ച്.ഇബ്രാഹിം കുട്ടി സംസാരിച്ചു.

ഖാലിദ് അല്ലക്കാട്ട്, അസീസ് വലിയകത്ത്, അജ്മൽ വേങ്ങര, ഹംസ കരിങ്കപ്പാറ, സന്നിഹിതരായിരുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി അബ്ബാസിയ ഏരിയ കമ്മറ്റി പായസം വിതരണ ചെയ്തു. ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും ഫാസിൽ കൊല്ലം നന്ദിയും പറഞ്ഞു.

kuwait
Advertisment