Advertisment

കുവൈറ്റിലെ മലയാളി ലത്തീൻ കത്തോലിക്കാ കൂട്ടായ്മ ലത്തീൻ സമുദായദിന സംഗമം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ മലയാളി ലത്തീൻ കത്തോലിക്കാ കൂട്ടായ്മ ലത്തീൻ സമുദായദിന സംഗമം സംഘടിപ്പിച്ചു .വെള്ളിയാഴ്ച്ച വൈകുന്നേരം 4.45നു വിശുദ്ധ.ഡാനിയേൽ കംബോണി ഇടവക ദേവാലയത്തിൽ ഇടവക സഹവികാരി റവ.ഫാ.പോൾ വലിയവീട്ടിലിന്റെ നേതൃത്വത്തിൽ ആഘോഷമായ സമൂഹദിവ്യബലി നടത്തപ്പെടുകയുണ്ടായി.

Advertisment

തുടർന്ന് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ആഡിറ്റോറിയത്തിൽ 6.30 നു കൂടിയ പൊതു യോഗത്തിൽ അറുന്നൂറോളം ലത്തീൻ സഹോദരങ്ങൾ പങ്കെടുക്കുകയുണ്ടായി.

publive-image

കുവൈറ്റിലെ ലത്തീൻ കൂട്ടായ്മയുടെ അബ്ബാസിയ ഏരിയ കൺവീനറായ ശ്രീ. ജോയൽ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ ജോൺ മിരാണ്ട സ്വാഗതം പറയുകയും, വികാരി ജനറൽ റവ.ഫാ.പീറ്റർ പി മാത്യു സമുദായദിന സംഗമപരുപാടിയുടെ ഉത്ഘാടന കർമ്മം നിർവഹിക്കുകയും, ഇടവക വികാരി റവ.ഫാ .ജോണി ലൂയിസ്, സഹ വികാരികളായ റവ.ഫാ.പോൾ വലിയവീട്ടിൽ, റവ.ഫാ. പ്രകാശ് തോമസ്, ഇടവക കൗൺസിലർമാരായ ബൈജു ഡിക്രൂസ്, ജോഷി മാനുവൽ, ഇടവക പ്രതിനിധികളായ രാജേഷ്, ജോണി ആന്റണി, മിനി മേരി ഫ്രാൻസിസ്, എന്നിവർ ആശംസകളും അർപ്പിച്ചു.ഗോഡ്സൺ പെരേര, റുഡോൾഫ് മിരാണ്ട, യേശുദാസ് പോൾ, ആന്റണി സാബിൻ, ആന്റണി പെരേര എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.

publive-image

തുടർന്ന് കുവൈറ്റിലെ ലത്തീൻ സഹോദരങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ സമുദായദിന പരിപാടികൾക്ക് മറ്റു കൂട്ടി.ലത്തീൻ സമുദായദിന സംഗമത്തിന്റെ പ്രോഗ്രാം കൺവീനർ ഫുൾജീൻ ഫ്രാൻസിസ് സദസിന് നന്ദി അർപ്പിച്ചു.

publive-image

publive-image

publive-image

publive-image

publive-image

kuwait
Advertisment