Advertisment

കുവൈറ്റില്‍ രണ്ടാം നിലയിൽനിന്നും താഴെവീണ മലയാളി ദമ്പതികളുടെ മകനായ 4 വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

New Update

publive-image

Advertisment

കുവൈറ്റ് :  കുവൈറ്റില്‍ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ ജനാലയിൽ കൂടി താഴേക്കു വീണ മലയാളി ദമ്പതികളുടെ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു .

പത്തനംതിട്ട ഇലന്തൂർ പടിഞ്ഞാറേതിൽ പുത്തൻവീട്ടിൽ ജോർജ് സിമി ദമ്പതികളുടെ ഇളയ മകൻ ജെറമ്യ ആണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ ജനാലയിൽ കൂടി താഴേക്കു വീണത് .

എന്നാല്‍ കുഞ്ഞ് നിസാര പരുക്കുകളോടെ രക്ഷപെട്ടു. 4 വയസിൽ താഴെ പ്രായമുള്ള കുട്ടി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. കുട്ടിയെ 24 മണിക്കൂർ ഒബ്സർവേഷനിലാക്കി .

കുട്ടിയെ നോക്കാനേൽപിച്ച ജോലിക്കാരി കടയിൽ പോകുന്നത് ജനാലവഴി നോക്കി നില്‍ക്കുമ്പോള്‍ താഴെ വീഴുകയായിരുന്നെന്ന് കരുതുന്നു .

kuwait latest
Advertisment