Advertisment

കുവൈറ്റില്‍ 64 കാരനായ പ്രവാസി മലയാളി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ 64 കാരനായ പ്രവാസി മലയാളി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നു ചൊവ്വാഴ്ച രാവിലെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം രാത്രിയോടെ ആണ് മരിച്ചത്.

publive-image

40 വർഷത്തോളമായി പ്രവാസിയാണ്. കുവൈത്തിൽ അൽ ഫാർസി ഫാബ്രിക്കേഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ, മക്കൾ:അദ്‌നാൻ( കുവൈത്ത്), ഫഹദ്.

kuwait kuwait latest
Advertisment