Advertisment

മാൻഹോൾ മൂടി തെറിച്ചു അപകടമരണം; പൊതുമരാമത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

New Update

കുവൈറ്റ് : കുവൈറ്റിൽ മാൻഹോൾ മൂടി തെറിച്ച് അപകട മരണം നടന്ന സംഭവത്തില്‍ പൊതുമരാമത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു .പൊതുമരാമത്ത് മന്ത്രി റാണ അൽ ഫാരെസ്ആണ് ഉത്തരവ് പുറപ്പെടുവിച്ചത് .

Advertisment

publive-image

ഈ ആഴ്ച ആദ്യം, ഫഹഹീൽ ഹൈവേയിൽ മാൻ ഹോൾ മൂടി തെറിച്ചു വന്നു കാറിൽ ഇടിക്കുകയും വാഹനമോടിച്ചയാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവം രാജ്യത്ത് പ്രതിഷേധത്തിന് കാരണമായിരുന്നു .ഇതെ തുടർന്നാണ് നടപടി .

സംഭവത്തെക്കുറിച്ചുള്ള നിലവിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന്റെ (PART) മേധാവിയെയും ഹൈവേ അറ്റകുറ്റപ്പണിയുടെ ഡയറക്ടറെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു .

സംഭവം നടന്ന റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കമ്പനിയെ പ്രോസിക്യൂഷൻ ചെയ്യാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അടിയന്തര നിഷ്പക്ഷ സമിതി രൂപീകരിക്കാനും ഉത്തരവുണ്ട്‌.

kuwait manhole accidnet
Advertisment