കുവൈറ്റില്‍ അവശ്യമരുന്നുകള്‍ക്ക് 5 മുതല്‍ 86 ശതമാനം വരെ വില കുറച്ചതായി ആരോഗ്യമന്ത്രി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 10, 2018

കുവൈറ്റ് : കുവൈറ്റില്‍ 3126 ഓളം അവശ്യമരുന്നുകള്‍ക്ക് 5 മുതല്‍ 86 ശതമാനം വരെ വില കുറച്ചതായി ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. നാല് ഘട്ടങ്ങളായി നടത്തിയ സര്‍വ്വേയ്‌ക്കൊടുവില്‍ ജിസിസി വില നിര്‍ണ്ണയസമിതി നിശ്ചയിച്ച വിലയില്‍ നിന്നുമാണ് 86 ശതമാനത്തോളം വിലകുറച്ചിരിക്കുന്നത്.

സര്‍വ്വേയുടെ ആദ്യഘട്ടത്തില്‍ പ്രമേഹരോഗത്തിനും ഹൃദയാരോഗ്യത്തിനുമുള്ള 1033 ഓളം മരുന്നുകളുടെ വിലയാണ് കുറച്ചത്. ഈ മരുന്നുകള്‍ക്ക് ജിസിസി വിലനിലവാരത്തെക്കാള്‍ 84 ശതമാനം കുറഞ്ഞ നിരക്ക് നിശ്ചയിച്ചു.

ത്വക്ക്, നെഞ്ച്, ദഹനക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രോഗങ്ങൾക്കുള്ള 6,75 ഇനം മരുന്നുകൾക്ക് നിരക്കിൽ 83% കുറവ് വരുത്തി. സാംക്രമിക രോഗങ്ങൾ, ട്യൂമർ, പഴുപ്പ്, രോഗപ്രതിരോധ തളർച്ച എന്നിവയ്ക്കുള്ള 1034 ഇനം മരുന്നുകൾക്ക് 86% നിരക്ക് കുറച്ചു.

×