കുവൈറ്റ് അബ്ബാസിയയില്‍ നഗരസഭയുടെ മിന്നല്‍ പരിശോധനയില്‍ അടച്ചുപൂട്ടിയത് നിരവധി കാർ പെയിന്റിംഗ് കടകളും വർക്ക്ഷോപ്പുകളും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 12, 2019

കുവൈറ്റ് : അബ്ബാസിയ ഏരിയയില്‍ മുനിസിപ്പല്‍ അധികൃതര്‍ നടത്തിയ ശക്തമായ മിന്നൽ പരിശോധനയിൽ അനധികൃധമായി നടത്തിയ നിരവധി കാർ പെയിന്റിംഗ് കടകൾ അടച്ചുപൂട്ടി.

അബ്ബാസിയ ജർമൻ ക്ലിനിക്കിനടുത്ത് നഗരസഭാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാർ പെയിന്റ്ഗ്‌ കടകളാണ് അടച്ചുപൂട്ടിയത്.

ഇന്ന് രാവിലെ 11 മണിക്കാണ് കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ സ്പെഷ്യൽ ടീം മേഖലയില്‍ പരിശോധന നടത്തിയത്. ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധി കാർ പെയിന്റിംഗ്, കാർ വർക്ക്ഷോപ്പ് എന്നിവക്ക് യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ ശക്തമാക്കാനാണ് ബലദിയയുടെ തീരുമാനം.

×