Advertisment

കുവൈത്ത് ദേശീയ വിമോചനാഘോഷത്തിന്റെ ഭാഗമായി കിയാ കണ്ണൂർ

New Update

കുവൈറ്റ് : ദേശീയ വിമോചനാ ഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ആറ് ഗവർണറ്റേകളിലായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു .

Advertisment

publive-image

കുവൈറ്റ് മാർക്കറ്റ് എന്ന പേരിൽ കുവൈത്ത് സൂ ഗ്രൗണ്ട്‌ വച്ചാണ് ഫർവാനിയ ഗവർണറേറ്റിന്റെ ആഘോഷ പരിപാടികൾ അരങ്ങേറിയത് . ഇരുപത്തി ആറ് രാജ്യങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ എംബസിയെ പ്രതിനിധികരിച്ചത് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ )ആണ് .

പരിപാടിയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങൾ തങ്ങളുടെ കലയും സാംസ്കാരികതയും വിളിച്ചോതുന്ന പരിപാടികളാണ് അവതരിപ്പിച്ചത് . ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി അമിതാബ് രഞ്ജന്റെ സാന്നിധ്യത്തിൽ സ്വന്തം നാടിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനും കുവൈറ്റിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നു എന്ന് അസോസിയേഷൻ പ്രസിഡണ്ട് ഷെറിൻ മാത്യു പറഞ്ഞു .

അമ്പത്തി ഒൻപതാം നാഷണൽ ഡേയും , ഇരുപത്തി ഒൻപതാം ലിബറേഷൻ ഡേയും ആഘോഷിക്കുന്ന ഈ വേളയിൽ കണ്ണൂർ കിയ അവതരിപ്പിച്ച പരിപാടികൾ കാണികളുടെ മനം കവർന്നു കൊണ്ട് നമ്മുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി എന്ന് ഫർവാനിയ ഗവർണറേറ്റ് കോഡിനേറ്റർ ഹിന്ദ് അൽ റഷീദി അഭിപ്രായപ്പെട്ടു

Advertisment