Advertisment

ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി; കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: അംഗീകൃത വാക്‌സിനുകള്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റിലേക്ക് പ്രവേശനാനനുമതി ലഭിച്ചതോടെ, വിമാന ടിക്കറ്റുകളുടെ നിരക്കും വര്‍ധിച്ചു.

ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള ഫ്‌ളൈറ്റുകളുടെ നിരക്ക് 13 മണിക്കൂറില്‍ കൂടുതലുള്ള ട്രാന്‍സിറ്റിന് 250 കെ.ഡി മുതലാണുള്ളത്. നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ക്ക് ഏകദേശം 600 കെ.ഡിയാണ് നിരക്ക്. ബംഗ്ലാദേശില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ക്ക് ഇതുപോലെ തന്നെയാണ്.

ഈജിപ്തില്‍ നിന്ന് കുവൈറ്റിലേക്കുള്ള (20 മണിക്കൂറില്‍ കൂടുതലുള്ള ട്രാന്‍സിറ്റ് ട്രിപ്പ്) 300 കെ.ഡി മുതലാണ് നിരക്ക്. ഫിലിപ്പീന്‍സില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരക്ക് 220 കെ.ഡി മുതല്‍ 550 വരെ വര്‍ധിച്ചു.

Advertisment