Advertisment

നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് രാജ്യങ്ങളിലേക്ക് കുവൈറ്റില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് രാജ്യങ്ങളിലേക്ക് കുവൈറ്റില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ യൂസഫ് ഫൗസാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് പ്രവേശനവിലക്കില്ലാത്ത മറ്റൊരു രാജ്യം വഴി കുവൈറ്റിലെത്താം.

കുവൈറ്റിലേക്ക് വരുന്നതിന് ഇടത്താവളമായി തിരഞ്ഞെടുക്കുന്ന രാജ്യത്ത് ക്വാറന്റൈന്‍ അനുഷ്ഠിക്കേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Advertisment