Advertisment

പ്രവാസി വോട്ടവകാശം: സംഘടനകളുടെ ഇടപെടലുകൾ തുടരണം: സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്

New Update

കുവൈറ്റ്‌: പ്രവാസി വോട്ടവകാശം അനുവദിച്ചുകിട്ടാൻ ശക്തമായ ഇടപെടലുകൾ പ്രവാസ ലോകത്ത് നിന്നും വീണ്ടും ശക്തമാക്കണമെന്നു സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു .

Advertisment

publive-image

നിലവിൽ കൊറോണ മഹാമാരി കാലത്ത് തിരിച്ചു വരുന്ന പ്രവാസികളുടെ ടിക്കറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങൾ അധികാരികളുടെ മുന്നിൽ വേണ്ടത്ര രൂപത്തിൽ അവതരിപ്പിക്കാൻ ഉത്തരവാദിത്വപ്പെട്ട പലർക്കും കഴിയുന്നില്ല .

കാലങ്ങളായി പ്രവാസികളുടെ വിഷയങ്ങളിൽ മാറി വരുന്ന സർക്കാറുകൾ കാണിക്കുന്ന നിസ്സംഗത പ്രതിഷേധാർഹമാണ് .വോട്ടവകാശമില്ലാത്ത കാലത്തോളം പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് നേരെ പുറംതിരിഞ്ഞു നിൽക്കുന്ന അവസ്ഥയാകും ഉണ്ടാവുക .അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് അബ്ദുൽകരീം മാടായി അദ്ധ്യക്ഷത വഹിച്ചു .

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബാബുജി ബത്തേരി യോഗം ഉദ്ഘാടനം ചെയ്തു .മനുഷ്യാവകാശങ്ങളും പ്രവാസികളും എന്ന വിഷയത്തിൽ വിശദമായി സംസാരിക്കുകയും സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് മറുപടിയും നൽകി.

publive-image

നിലവിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ബഹുമാനപ്പെട്ട സിബി ജോർജ്‌ പ്രവാസി സമൂഹത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ യോഗം പ്രകീർത്തിക്കുകയും എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.

സെക്രട്ടറി അർഷാദ് കോഴിക്കോട് സ്വാഗതവും,ട്രഷറർ കെ വി മുസ്തഫ മാസ്റ്റർ, വനജ രാജൻ, മജീദ് റവാബി , ബോബി എന്നിവർ ആശംസയും,വൈസ് പ്രസിഡന്റ് നൗഷാദ് വിതുര നന്ദിയും പറഞ്ഞു .

kuwait news
Advertisment