Advertisment

കുവൈറ്റിലെ ശൈത്യകാല വാക്‌സിനേഷന്‍ കാമ്പയിന്‍; രജിസ്‌ട്രേഷന് വന്‍ ജനപങ്കാളിത്തം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശൈത്യകാല വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി പേര്‍ താത്പര്യപ്പെടുന്നതായി അധികൃതര്‍. കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ അവബോധം വളര്‍ന്നതായി ഇത് വ്യക്തമാക്കുന്നുവെന്നും അധികൃതര്‍ പ്രതികരിച്ചു.

ഒക്ടോബര്‍ ഏഴ് മുതല്‍ ഡിസംബര്‍ അവസാനം വരെ രാജ്യത്ത് 58 ആരോഗ്യ കേന്ദ്രങ്ങളിലായാണ് ശൈത്യകാല വാക്‌സിനേഷന്‍ കാമ്പയിന്‍ നടത്തുന്നത്. ശൈത്യകാല പകര്‍ച്ചവ്യാധികള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യം. രോഗം പിടിപെടാന്‍ സാധ്യതയേറെയുള്ള വിഭാഗങ്ങള്‍ക്കാണ് വാക്‌സിനേഷന് പരിഗണന.

വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും, പാര്‍ശ്വഫലങ്ങളില്ലെന്നും അധികൃതര്‍ പറയുന്നു. ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ കൊവിഡ് തടയാന്‍ സഹായിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മുതിര്‍ന്ന പൗരന്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, മെഡിക്കല്‍ സ്റ്റാഫുകള്‍ രജിസ്‌ട്രേഷന് സഹായിക്കും. ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനുശേഷം ആറു മാസത്തിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഇത് ലഭ്യമാകുമെന്ന് അധികൃതര്‍ പ്രതികരിച്ചു.

Advertisment