Advertisment

തീവ്രവാദസംഘടനയ്ക്ക് ധനസഹായം നല്‍കി; കുവൈറ്റില്‍ മൂന്ന് പേര്‍ക്ക് തടവുശിക്ഷ

New Update

publive-image

കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ കുവൈറ്റ് പൗരനും സഹോദരനും ജയില്‍ശിക്ഷ നല്‍കിയ അപ്പീല്‍ കോടതിയുടെ വിധി ഉന്നത കോടതി ശരിവച്ചു. ഷാഫി അല്‍ അജ്മി എന്നയാള്‍ക്കും സഹോദരനുമാണ് ശിക്ഷ ലഭിച്ചത്.

ഇരുവര്‍ക്കും ഏഴ് വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. 700,000 കെഡി പിഴ അടയ്ക്കുകയും വേണം. കേസില്‍ മറ്റൊരു പൗരന് അഞ്ച് വര്‍ഷം തടവുശിക്ഷയും, 30,000 കെഡി പിഴയും കോടതി വിധിച്ചു. സിറിയന്‍ തീവ്രവാദസംഘടനയായ അല്‍ നുസ്ര ഫ്രണ്ടിന് ധനസഹായം നല്‍കിയെന്നാണ് കേസ്.

Advertisment