Advertisment

കേരളത്തിലെ മഴക്കെടുതി; മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച് കുവൈറ്റ് ഭരണകൂടം; കുവൈറ്റ് അമീറും കിരീടവകാശിയും പ്രധാനമന്ത്രിയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് കുവൈറ്റ് ഭരണകൂടം. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു.

പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും ഇവര്‍ ആശംസിച്ചു. കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഇന്ത്യൻ എംബസി ൽ കുവൈത്തിലെ പ്രവാസി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട്​ 5.30ന്​ എംബസി അങ്കണത്തിലാണ്​ യോഗം. ദുരിതാവസ്ഥയിൽ നാടിന്​ തുണയാകാൻ പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ്​ എംബസി സംഘടന പ്രതിനിധികളുടെ യോഗം വിളിക്കുന്നത് .

Advertisment