Advertisment

കുവൈറ്റില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 0.10 ശതമാനം; രോഗമുക്തി നിരക്ക് 99.29 %

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 412,527 ആയി. ഞായറാഴ്ച 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 2,461 ആണ്‌. 24 മണിക്കൂറിനിടെ 30 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 409,5298 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 99.29 ശതമാനം പേരും രോഗമുക്തരായി. 468 പേരാണ് സജീവ രോഗികള്‍. ഇതില്‍ 14 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 5 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 21,119 പരിശോധനകള്‍ നടത്തി. ഇതുവരെ കുവൈറ്റില്‍ 4,704,177 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 0.10 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment