Advertisment

യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡ്; വൈസ് പ്രസിഡന്റ് സ്ഥാനം കുവൈത്തിന്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോർഡിൽ വൈസ് പ്രസിഡന്റ് സ്ഥാനം കുവൈത്തിന്. യുനെസ്‌കോയിലെ കുവൈറ്റിന്റെ സ്ഥിരം പ്രതിനിധിയായ ഡോ. ആദം അല്‍ മുല്ലയാണ് ഇക്കാര്യം അറിയിച്ചത്.

പാരീസിൽ ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ആദ്യ യോഗത്തിന് ശേഷം കൗൺസിലിലെ അറബ് ഗ്രൂപ്പിലെ അംഗങ്ങളുടെ ശുപാർശ പ്രകാരമാണ് കുവൈത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചതെന്നും അല്‍ മുല്ല പറഞ്ഞു.

വിശ്വാസമർപ്പിച്ചതിന് എക്സിക്യൂട്ടീവ് കൗൺസിലിലെ എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക മേഖലകളിലെ അന്താരാഷ്ട്ര സഹകരണത്തിലൂടെ പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment