Advertisment

കുവൈത്തിലെ ഗസാലി റോഡിന്റെ 60 ആം നമ്പർ ഇരു ദിശകളും അഞ്ച് ദിവസത്തേക്ക് അടച്ചിടും

New Update

കുവൈത്ത്: കുവൈത്തിലെ എക്സ്പ്രസ് റോഡുകളിൽ ഒന്നായ ഗസാലി റോഡിന്റെ 60 ആം നമ്പർ ഇരു ദിശകളും ഇന്ന് ശനിയാഴ്ച മുതൽ മാർച്ച് 22 വരെ അഞ്ച് ദിവസത്തേക്ക് അടച്ചിടും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ അറ്റകുറ്റ പണികൾക്കായാണ് റോഡ് അടച്ചിടുന്നത്.

publive-image

പുലർച്ചെ 1 മണി മുതൽ കാലത്ത് 5 മണി വരെയുള്ള സമയങ്ങളിലാണ് റോഡ് അടച്ചു പൂട്ടുന്നത് എന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അധികൃതർ അറിയിച്ചു. കുവൈത്ത് അന്താ രാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ നിന്ന് ആരംഭിച്ച് ഷുവൈഖ് തുറമുഖം വരെയും തിരിച്ചും കടന്നു പോകുന്ന ഗസാലി റോഡ് രാജ്യത്തെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ്.

Advertisment