Advertisment

കുവൈത്തിൽ വാഹനാപകടം, രണ്ട് മരണം

New Update

കുവൈത്ത് : കുവൈത്തിൽ ഇന്ന് കാലത്തുണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ മരണമടഞ്ഞു. ജഹ്‌റ ഹൈവേയിൽ ആണ് അപകടം ഉണ്ടായത്. വാഹനം റോഡരികിൽ സ്ഥിതി ചെയ്യുന്ന മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

publive-image

സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സ്ഥലത്ത് എത്തിയ അഗ്നി ശമന രക്ഷാ സേനയുടെ നേതൃത്വത്തിലാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. മരണമടഞ്ഞവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.

Advertisment