Advertisment

കുവൈത്തിൽ സ്ത്രീ വേഷം ധരിച്ചു ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനായ പ്രവാസി യുവാവ് അറസ്റ്റിലായി

New Update

കുവൈത്ത്: കുവൈത്തിൽ സ്ത്രീ വേഷം ധരിച്ചു ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനായ പ്രവാസി യുവാവ് അറസ്റ്റിലായി. പർദ്ദയും നിഖാബും ( മുഖാവരണം) ധരിച്ചു കൊണ്ട് സ്ത്രീ വേഷത്തിൽ ഭിക്ഷാടനം നടത്തുന്നതിനിടയിലാണ് ഇയാളെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് വിഭാഗം പിടി കൂടിയത്.

publive-image

ഇയാളിൽ നിന്ന് 1,500 ലധികം ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. റമദാൻ മാസത്തിന്റെ തുടക്കം മുതൽ 7 ദിവസത്തിനകം ഭിക്ഷാടനം വഴി ലഭിച്ച തുകയാണ് ഇതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് കൈമാറി.

Advertisment