Advertisment

നീണ്ട ഇരുപത്തിയെട്ട്‌ വർഷക്കാലം അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിനെ നയിച്ച അഡ്വ. ജോൺ തോമസിനു യാത്രയയപ്പ്‌ നൽകി

New Update

കുവൈറ്റ്‌ : നീണ്ട ഇരുപത്തിയെട്ട്‌ വർഷക്കാലം അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിനെ നയിച്ച, സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസിനു സാന്ത്വനം കുവൈറ്റ്‌ യാത്രയയപ്പ്‌ നൽകി.

Advertisment

publive-image

അബ്ബാസിയയെ, മലയാളികളുടെ ഒരു പ്രിയപ്പെട്ട താമസ ഇടമാക്കിമാറ്റിയതിൽ സുപ്രധാന പങ്ക്‌ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിനവകാശപ്പെട്ടതാണു. കുവൈറ്റിലെ മലയാളികളുടെ ആകെ, ഒരു സാംസ്കാരിക പൊതു ഇടമായി ആ സ്കൂൾ മാറിയതിൽ ജോൺ തോമസിന്റെ ഇടപെടൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.

ഇരുപത്തി മൂന്നാം പ്രവർത്തന വർഷത്തിലെത്തി നിൽക്കുന്ന സാന്ത്വനം കുവൈറ്റിനു വലിയ പിന്തുണ അദ്ധേഹം നൽകുകയുണ്ടായി. സാന്ത്വനത്തിന്റെ വാർഷിക പൊതുയോഗം സ്ഥിരമായി യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിലായിരുന്നു നടത്തപ്പെട്ടിരുന്നത്‌. നാട്ടിലും കർമ്മനിരതമായ ഒരു സാമൂഹ്യ ജീവിതം നയിക്കുവാൻ  ജോൺ തോമസിനു കഴിയട്ടെ എന്ന് സാന്ത്വനം കുവൈറ്റ്‌ ആശംസിച്ചു.

Advertisment