Advertisment

കുവൈത്തിൽ ഫർവാനിയയിൽ അഗ്നിബാധ; ഒഴിവായത് വൻ ദുരന്തം

New Update

കുവൈത്ത്: കുവൈത്തിലെ ഫർവാനിയ പ്രദേശത്ത് ഇന്ന് കാലത്ത് ഉണ്ടായ തീപിടുത്തത്തിൽ 9 പേർക്ക് പരിക്കേറ്റു. ഏഴ് നിലകളുള്ള സ്വകാര്യ അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫർവാനിയ, ജലീബ് അൽ-ഷുയൂഖ് പ്രദേശങ്ങളിലെ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങൾക്ക് നേതൃത്വം നൽകി.

publive-image

ആറാം നിലയിൽ ഉണ്ടായ അഗ്നി ബാധ ഏഴാം നിലയിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന്റെ ബാൽക്കണി വഴിയാണ് താമസക്കാരെ പുറത്തെത്തിച്ചത്. പിന്നീട് തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ 9 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായി അഗ്നി ശമനവിഭാഗം

അതെ സമയം റിഗ്ഗ പ്രദേശത്തു ഉണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു.

Advertisment