Advertisment

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

കുവൈറ്റ് : കോഴിക്കോട്‌ ജില്ലാ അസോസിയേഷൻ കുവൈറ്റ് - 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നജീബ് പി.വി (പ്രസിഡന്റ്) ജാവേദ് ബിൻ ഹമീദ്‌ (ജനറൽ സെക്രട്ടറി) സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ വാർഷിക കേന്ദ്രനിർവാഹക സമിതി യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Advertisment

publive-image

മറ്റു ഭാരവാഹികൾ ഷാഫി കൊല്ലം, ഫൈസൽ കാപ്പുങ്കര (വൈസ് പ്രസിഡന്റുമാർ) ഷാഹുൽ ബേപ്പൂർ (ജോയിന്റ് സെക്രട്ടറി) നജുമുദീൻ എം.കെ (ജോയിന്റ് ട്രഷറർ) മജീദ്‌ എം.കെ (ഓർഗനൈസിങ് സെക്രട്ടറി) അസ്‌ലം ടി.വി (ബെനഫിറ്റ്‌ & കാരുണ്യം) താഹ കെ.വി (ആർട്സ് & കൾച്ചർ) ഷംനാസ് ഇസ്ഹാഖ് (വെബ് & ഐടി) അഷ്‌റഫ് കണ്ടി (മീഡിയ & പബ്ലിസിറ്റി) ഹനീഫ് സി (മെമ്പർഷിപ് & ഡാറ്റ) സിദ്ധിഖ് സി.പി (സ്പോർട്സ്) എന്നിവരെയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

രക്ഷാധികാരികളായ ഹമീദ് കേളോത്ത്, പ്രമോദ് ആർ.ബി, വരണാധികാരി സിറാജ് എരഞ്ഞിക്കൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്ഥാനി ഇംഗ്ലീഷ്‌ സ്‌കൂളിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് റിജിൻ രാജ് അധ്യക്ഷനായിരുന്നു.

ജനറൽ സെക്രട്ടറി ഫൈസൽ കാപ്പുങ്കര വാർഷിക റിപ്പോർട്ടും ട്രഷറർ വിനീഷ് പി.വി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ റിപോർട്ടുകൾ യോഗം അംഗീകരിച്ചു.

ഹമീദ് കേളോത്ത്, പ്രമോദ് ആർ .ബി, നജീബ് ടി.കെ, ഷൈജിത്.കെ, ശ്രീനിഷ്, രാഗേഷ് പറമ്പത്ത്, ഷാജി കെ.വി, അനീച ഷൈജിത്, സിസിത ഗിരീഷ്, പ്രശാന്ത് കൊയിലാണ്ടി, മുജീബ് റഹ്മാൻ, മഖ്‌ബൂൽ സാലിഹ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഫൈസൽ.കെ സ്വാഗതവും വിനീഷ് പി.വി നന്ദിയും പറഞ്ഞു.

Advertisment