Advertisment

ധർമ സമരത്തിന്റെ ത്യാഗോജ്വലമായ ഓർമ്മകൾ അലതല്ലുന്ന റമദാൻ 17 ബദർ ദിനത്തിൽ കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമിറ്റി ഇഫ്താർ സംഗമവും അറബി ഭാഷ സമര അനുസ്മരണവും സംഘടിപ്പിച്ചു

New Update

കുവൈറ്റ് സിറ്റി : കുവൈറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും അറബി ഭാഷ സമര അനുസ്മരണവും സംഘടിപ്പിച്ചു. മംഗഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബഷീർ മുന്നിപ്പാടി അധ്യക്ഷത വഹിച്ചു.

Advertisment

publive-image

കുവൈറ്റ് കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉൽഘടനം ചെയ്തു. ഇസ്മായിൽ വെള്ളിയോത്ത് ഭാഷ സമര അനുസ്മരണ പ്രഭാഷണം നടത്തി.

കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, ട്രഷറർ എം.ആർ നാസർ, വൈസ് പ്രസിഡന്റ് ഹാരിസ് വെള്ളിയോത്ത്, ഖാലിദ് ഹാജി, സെക്രെട്ടറി റസാഖ് അയ്യൂർ, കാസർഗോഡ് ജില്ലാ കെ.എം.സി.സി നേതാക്കളായ ഹംസ ബല്ല, അബ്ദു കടവത്ത്, കെ.പി കുഞ്ഞബ്ദുല്ലഹ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി Dr.മുഹമ്മദലി എന്നിവർ മുഖ്യ അതിഥികളായിരുന്നു.

മഞ്ചേശ്വരം മണ്ഡലം നേതാക്കളായ ഉമ്മർ ഉപ്പള, നാസ്സർ അമ്പാർ, സലിം തുരത്തി, സലിം സോങ്കാൽ, മുഹമ്മദ് മച്ചംപാടി, സീനിയർ നേതാക്കളായ ഇക്ബാൽ കൽമാട്ട, സൈദാലി മള്ളങ്കൈ, മഹ്മൂദ് ഉപ്പള, റിയാസ് അയ്യൂർ, അബ്ദുള്ള അമ്പാർ എന്നിവർ പങ്കെടുത്തു. മുഹമ്മദ് പെർളയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് മൊയ്‌ദീൻ ബായാർ സ്വാഗതവും ശാഹുൽ ഹമീദ് ചേറുഗോളി നന്ദിയും രേഖപ്പെടുത്തി.

Advertisment