Advertisment

സാരഥി കുവൈറ്റ് ഏപ്രിൽ 28-ന് ലീഡേഴ്‌സ് മീറ്റ് നടത്തി

New Update

കുവൈറ്റ് : സാരഥി കുവൈറ്റ് ഏപ്രിൽ 28-ന് ലീഡേഴ്‌സ് മീറ്റ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആർ. അജി നിർവ്വഹിച്ചു. എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് ഭാരവാഹികളും കേന്ദ്ര ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി. ഒരു ദിവസം നീണ്ടുനിന്ന പരിപാടിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര വനിതാ വേദി അംഗങ്ങളും യൂണിറ്റ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും പ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റെടുത്തു.

Advertisment

publive-image

സാരഥി കുവൈറ്റിന്റെ മഹത്തായ ഭൂതകാലം,ഒരു സാരഥിയൻ ആയതിൽ അഭിമാനിക്കേണ്ടതിന്റെ പ്രാധാന്യം, അക്കൗണ്ട് പ്രവർത്തന രീതികൾ, സാരഥി കുവൈറ്റിന്റെ സോഷ്യൽ മീഡിയ ഉപയോഗം, ടീം ബിൽഡിംഗ്, 2030 ലക്ഷ്യമാക്കി സാരഥിയുടെ പ്രവർത്തങ്ങളെ കുറിച്ചുള്ള ഭാരവാഹികളുടെ കാഴ്ചപ്പാട് തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.നിരവധി അന്താരാഷ്‌ട്ര ജേണലുകളിൽ എഴുതിയിട്ടുള്ള വളരെ ഇന്ററാക്ടീവ് സ്പീക്കറായ രൂപേഷ് രവി പങ്കെടുത്തവർക്ക് നല്ലൊരു പ്രചോദനാത്മക സന്ദേശം നൽകി.

നിരവധി പ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന നേതാക്കളുടെ സംഗമം വൈവിധ്യപൂർണ്ണമായിരുന്നു. സുരേഷ് കെ, രാജേഷ് സാഗർ, വിനീഷ് വിശ്വംഭരൻ, സജീവ് നാരായണൻ,ജയകുമാർ എൻ എസ് എന്നിവർ നേതൃയോഗത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ് പരിപാടികൾ ഏകോപിപ്പിച്ചു, ബിനു, മുരുകദാസ്, ബിജു ഗംഗാധരൻ, റിനു ഗോപി, അരുൺ സത്യൻ, ജയകുമാർ എൻ.എസ്, ബിജു എം.പി, അജി കുട്ടപ്പൻ, മനു മോഹനൻ, സുരേഷ് ബാബു, സനീഷ് ശ്രീധരൻ, സനീഷ് ശിവൻ, അനീഷ്. മാധവൻ, ഷിബു സുകുമാരൻ കമൽകൃഷ്ണ, പ്രീതി പ്രശാന്ത്, ഷൈനി രഞ്ജിത്ത്, നയന അനീഷ്,ഷാനി അജിത് ,ആശാ അനിൽ എന്നിവർ നേതൃത്വം നൽകി.

സാരഥി കുവൈറ്റിന്റെ നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാനും ഭാവിയിലേക്കുള്ള പ്രവർത്തന രീതികൾ ചർച്ച ചെയ്യാനും ലീഡേഴ്‌സ് മീറ്റിംഗ് അംഗങ്ങൾക്ക് അവസരമൊരുക്കി. ട്രഷറർ ദിനു കമലിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു

Advertisment