Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു

New Update

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു. രൻജന ബിനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന് റിനി ബിനോയ് സ്വഗതവും, രാജിമോൾ സുജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Advertisment

publive-image

പ്രസിഡന്റ് അലക്സ് മാത്യൂ ,ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. രക്ഷാധികാരി സലിം രാജ് എന്നിവർ ആശംസകളർപ്പിച്ചു. മിനി ഗീവർഗ്ഗീസ് നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി രൻജന ബിനിൽ (ചെയർപെഴ്സൺ) റിനി ബിനോയ് (സെക്രട്ടറി) ഗിരിജ അജയ് ( ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി മിനി ഗീവർഗ്ഗീസ്, രാജിമോൾ സുജിത് , മഞ്ജൂ ഷാജി, രഹനാനൈസാം , ലിറ്റി അലക്സാണ്ടർ , ഷിനി സന്ദീപ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Advertisment