Advertisment

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) കലോത്സവം 2023 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

New Update

കുവൈറ്റ്:  തൃശ്ശൂർ അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിതായി ഭാരവാഹികൾ അറിയിച്ചു. രണ്ട് ദിവസങ്ങളായി നടക്കുന്ന മത്സരങ്ങൾക്ക് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയും, ഓസ്‌ഫോർഡ് പാക്കിസ്ഥാനി സ്‌കൂൾ അബ്ബാസിയയുമാണ് വേദികളാവുന്നത്.

publive-image

സ്റ്റേജിതര മത്സരങ്ങൾ മെയ് അഞ്ചിന് വൈകുന്നേരം 4 മണി മുതൽ 9 വരെയും , സ്റ്റേജ് മത്സരങ്ങൾ മേയ് 12ന് കാലത്ത് 8 മണി മുതൽ രാത്രി 11 വരെയും നടത്തപ്പെടുന്നതെന്ന് സംഘാടകർ അറിയിച്ചു. കൊച്ചുകുട്ടികൾ മുതൽ പ്രായഭേദമന്യേ മുതിർന്നവർ വരെ പങ്കെടുക്കുന്ന കലാവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രാസ്‌ക് ഭാരവാഹികൾ അറിയിച്ചു.

Advertisment