Advertisment

വർഗ്ഗീസ് വൈദ്യന് കെ.ജെ പി എസ് യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: നാൽപത് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന തേവലക്കര സ്വദേശിയും കുവൈറ്റ് ഹ്യൂണ്ടായ് മോട്ടേഴ്സ് കമ്പനി ജീവനക്കാരനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സംഘടന സെക്രട്ടറിയുമായ വർഗ്ഗീസ് വൈദ്യനു സമാജം സമുചിതമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സ്വാഗതം പറഞ്ഞു.

Advertisment

publive-image

രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, സലിം രാജ്, സെക്രട്ടറി റെജി മത്തായി, യൂണിറ്റ് കൺവീനർമാരായ ഷാജി ശാമുവൽ, അബ്ദുൽ വാഹിദ്, വർഗ്ഗീസ് ഐസക്ക് , താരിഖ് അഹമ്മദ്, വനിത വേദി ചെയർപെഴ്സൺ രൻജന ബിനിൽ, സെക്രട്ടറി റീനി ബിനോയ് , എക്സിക്യൂട്ടീവ് അംഗം രാജിമോൾ സുജിത്ത്, സെൻട്രൽ കമ്മറ്റി അംഗങ്ങളായ സജിമോൻ, ലാജി എബ്രഹാം, നൈസാം റാവുത്തർ, ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ മാത്യൂ യോഹന്നാൻ , ജോയ് തോമസ് എന്നിവർ ആശംസകൾ നേർന്നു.

സമാജത്തിന്റെ ഉപഹാരം ജേക്കബ്ബ് ചണ്ണപ്പെട്ട വർഗ്ഗീസ് വൈദ്യനു നൽകി. വർഗ്ഗീസ് വൈദ്യൻ മറുപടി പ്രസംഗം നടത്തി. ആക്ടിംഗ് ട്രഷറർ സലിൽ വർമ്മ നന്ദി പറഞ്ഞു.

Advertisment