Advertisment

കുവൈറ്റില്‍ മിന്നല്‍ പരിശോധന: നിയമലംഘനം നടത്തിയ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്: കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായതായി മാന്‍പവര്‍ അതോറിറ്റി. ജഹ്‌റ ഗവര്‍ണറേറ്റില്‍ നടന്ന പരിശോധനകളില്‍ ആര്‍ട്ടിക്കിള്‍ 20 ലംഘിച്ച 16 പേരും ആര്‍ട്ടിക്കിള്‍ 18 ലംഘിച്ചതിന് എട്ട് പേരും പിടിയിലായി.

publive-image

മെയ് ആദ്യം മുതല്‍ ജഹ്റ, സാല്‍മിയ, ഖൈതാന്‍, അര്‍ദിയ എന്നിവിടങ്ങളിലായി നാല് പരിശോധനാ ക്യാമ്പയിനുകളാണ് നടന്നത്. സ്വകാര്യ മേഖലയിലെ 40 തൊഴിലാളികള്‍ക്ക് പുറമേ 60 ഗാര്‍ഹിക തൊഴിലാളികളെയും നിയമലംഘനങ്ങള്‍ക്ക് അറസ്റ്റ് ചെയ്തതായി അധികൃതര്‍ വിശദീകരിച്ചു. സംയുക്ത കമ്മിറ്റിയുടെ സഹായത്തോടെയാണ് പരിശോധന ക്യാമ്പയിനുകള്‍ നടന്നത്.

Advertisment