Advertisment

കുവൈറ്റിലെ അതിർത്തികളിൽ നടപ്പാക്കിയ ബയോമെട്രിക് സംവിധാനം നാല് സെൻ്ററുകളിൽ കൂടെ സജ്ജമാക്കി

New Update

കുവൈത്ത്: കുവൈറ്റിലെ അതിർത്തികളിൽ നടപ്പാക്കിയ ബയോമെട്രിക് സംവിധാനം നാല് സെൻ്ററുകളിൽ കൂടെ സജ്ജമാക്കി. സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി.

Advertisment

publive-image

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന 4 കേന്ദ്രങ്ങളായ ജഹ്‌റ - അലി സബാഹ് അൽ സേലം - വെസ്റ്റ് മിഷ്‌റെഫ് മേഖല എന്നിവിടങ്ങളില്‍ 24 മണിക്കൂറും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെ സഹകരണത്തോടെ പ്രവർത്തിക്കും.

രാവിലെ 8:00 മുതൽ രാത്രി 8:00 വരെയാണ് സെൻ്ററുകൾ പ്രവർത്തിക്കുക. 18 വയസും അതിൽ കൂടുതലും പ്രായമുളളവർക്കാണ് ബയോമെട്രിക് വിരലടയാളം ഉപയോഗിക്കുന്നത്. വിവിധ അതിർത്തികൾ വഴി വരുന്ന എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും ബയോമെട്രിക് പരിശോധനക്ക് വിധേയരാകുമെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

Advertisment