Advertisment

കുവൈറ്റില്‍ പിതാവിനെ മെഷീൻ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി

New Update

കുവൈറ്റ്: കുവൈറ്റില്‍ ഫിർദൗസ് ഏരിയയിൽ പിതാവിനെ മെഷീൻ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി. ഡിറ്റക്ടീവുകൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കൂകയും , അന്വേഷണം പൂർത്തിയാക്കാൻ പ്രതിയെ അന്വേഷണ ഓഫീസിലേക്ക് റഫർ ചെയ്യുകയും തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

Advertisment

publive-image

കഴിഞ്ഞ ദിവസമാണ് അൽ-ഫിർദൗസ് പ്രദേശം ഈ ഹീനമായ കുറ്റകൃത്യത്തിന് സാക്ഷ്യം വഹിച്ചത്. തമ്മിലുള്ള തർക്കത്തെത്തുടർന്ന് യുവാവ് പിതാവിനെ അവരുടെ വീടിനുള്ളിൽ വെച്ച് വെടിവച്ചു കൊന്നതിന് ശേഷം ഓടി രക്ഷപ്പെട്ടിരുന്നു.

ആഭ്യന്തര മന്ത്രാലയം ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പൗരത്വ രഹിതനായ പ്രതി കഴിഞ്ഞ ദിവസമാണ് യമൻ പൗരത്വം സ്വീകരിച്ചത്

Advertisment