Advertisment

ഇസ്ലാഹി മദ്രസ കുടുംബ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

New Update

കുവൈറ്റ്‌: ഇസ്ലാഹി മദ്രസ അബ്ബാസിയയുടെ കുടുംബ സംഗമവും അവാർഡ് ദാന പരിപാടി കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉത്ഘടനം ചെയ്തു. ധാർമിക ബോധമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിനുള്ള പാഠശാലയണ് ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

2022/2023 വർഷത്തെ വാർഷിക പരീക്ഷയിൽ റാങ്ക് നേടിയവരെ കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൻ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു. മദ്രസ ഡോക്യുമെന്ററി അബ്ബാസിയ സോൺ ജനറൽ സെക്രട്ടറി സാലിഹ് സുബൈർ പ്രകാശനം ചെയ്തു.

പിടിഎ പ്രസിഡന്റ്‌ അസ്‌ലം കരുനാഗപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സക്കീർ കൊയിലാണ്ടി, അസീസ് നരക്കോട്, നൗഷാദ് കൊല്ലം, എന്നിവർ ആശംസകളർപ്പിച്ചു.

അസ്‌ലം ആലപ്പുഴ, ഇജാസ് അസ്മാസ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. മദ്രസ പ്രധാനാധ്യാപകൻ ഷമീർ മദനി സ്വാഗതവും ഇസ്ഹാഖ് സ്വലാഹി നന്ദിയും പറഞ്ഞു.

Advertisment