Advertisment

ഇന്ത്യയും കുവൈത്തും തമ്മിലുള്ള യുഎന്‍-ബഹുകക്ഷി കൂടിക്കാഴ്ച കുവൈത്ത് സിറ്റിയില്‍ നടന്നു

New Update

കുവൈത്ത് : കുവൈറ്റും ഇന്ത്യയും തമ്മിലുള്ള യുഎന്‍-ബഹുകക്ഷി കൂടിക്കാഴ്ച കുവൈറ്റില്‍ നടന്നു. അന്താരാഷ്ട്ര സംഘടനകൾക്കായുള്ള വിദേശകാര്യ സഹമന്ത്രി അബ്ദുൾ അസീസ് സൗദ് മുഹമ്മദ് അൽ ജറല്ല കുവൈത്ത് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.

Advertisment

publive-image

യുഎൻ രാഷ്ട്രീയ വിഭാഗം ജോയിന്റ് സെക്രട്ടറി പ്രകാശ് ഗുപ്ത, രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ സ്വൈക എന്നിവരാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഇരു രാജ്യങ്ങളെുയും ബാധിക്കുന്ന ബഹുമുഖ പ്രശ്‌നങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൂടുക്കാഴ്ചയാണ് ഇന്ന് നടന്നത്.

publive-image

ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ചർച്ച പ്രധാന വേദിയൊരുക്കി. എൻഎഎമ്മിന്റെയും ജി 77ന്റെയും ചട്ടക്കൂടിലെ സഹകരണം ഉൾപ്പെടെ, പരസ്പരം താൽപ്പര്യമുള്ള മേഖലകളിൽ ഇരുപക്ഷവും ഫലപ്രദമായ ചർച്ചകൾ നടത്തി.

publive-image

Advertisment