Advertisment

കുവൈറ്റില്‍ അര്‍ദിയ ഇന്‍ഡസ്ട്രിയലിലെ ഗോഡൗണുകളില്‍ തീപിടിത്തം

New Update

കുവൈറ്റ്: കുവൈത്തിലെ വ്യാവസായിക മേഖലയായ അര്‍ദിയ ഇന്‍ഡസ്ട്രിയലിലെ ഗോഡൗണുകളിലുണ്ടായ തീപിടിത്തം അഗ്‌നിശമന സേനാ നിയന്ത്രണ വിധേയമാക്കി.

Advertisment

publive-image

കുവൈറ്റ് അര്‍ദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഭക്ഷണ ഉപഭോഗവസ്തുക്കള്‍, സ്‌പെയര്‍ പാര്‍ട്‌സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ അടങ്ങിയ ഗോഡൗണുകളില്‍ കഴിഞ്ഞ ദിവസമാണ് തീപിടിത്തമുണ്ടായത്.

ഉടന്‍ തന്നെ 6 ഫയര്‍ ഫോഴ്‌സ് ടീമുകള്‍ സംഭവസ്ഥലത്തു എത്തി തീ നിയന്ത്രണ വിധേയമാക്കി. മൊത്തം 10,000 ചതുരശ്ര മീറ്ററില്‍ ഏകദേശം 5,000 ചതുരശ്ര മീറ്റര്‍ പ്രദേശം അഗ്‌നിക്കിരയായി എന്നാണ് പ്രാഥമിക നിഗമനം. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment