Advertisment

കുവൈറ്റില്‍ ചരക്ക് ലഭ്യതയും ന്യായവിലയും ഉറപ്പാക്കാന്‍ പരിശോധന

New Update

കുവൈറ്റ്: കുവൈറ്റില്‍ വിപണിയിലെ ചരക്ക് ലഭ്യതയും ന്യായ വിലയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ചരക്ക് മേല്‍നോട്ടത്തിനും വില നിയന്ത്രണത്തിനുമുള്ള സാങ്കേതിക വിഭാഗം അടുത്തിടെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഒരു സഹകരണ സംഘത്തില്‍ പരിശോധന നടത്തി.

Advertisment

publive-imagewa

ചരക്കുകളുടെ ലഭ്യത പരിശോധിക്കുന്നതിനും അവയുടെ വില മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ഓട്ടോമേറ്റഡ് പ്രൈസ് കണ്‍ട്രോള്‍ പ്രോഗ്രാം സിസ്റ്റത്തിലെ രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിട്ടയിരുന്ന് ഇത്.

ചരക്കുകള്‍ക്ക് കൃത്രിമമായി വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അവാ ഓട്ടോമേറ്റഡ് വിലനിര്‍ണ്ണയ വിവരങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisment