Advertisment

ബീച്ച് ക്ലീനിംഗ് പരിപാടി സംഘടിപ്പിച്ച് കുവൈത്ത് ഇന്ത്യൻ എംബസിയും യുഎൻ ഹാബിറ്റാറ്റും

New Update

കുവൈത്ത് : 26-ാമത് യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ലൈഫ് മൂവ്മെന്റിനോട് അനുബന്ധിച്ച് ബീച്ച് ക്ലീനിംഗ് പരിപാടി സംഘടിപ്പിച്ച് കുവൈത്ത് ഇന്ത്യൻ എംബസിയും യുഎൻ ഹാബിറ്റാറ്റും. പുലർച്ചെ 5:00 മുതൽ 6:00 വരെ ബിനൈദ്‌ അൽ ഗറിന് എതിർവശത്തുള്ള ബീച്ച് വൃത്തിയാക്കുന്നതിനുള്ള പരിപാടി സംഘടിപ്പിച്ചത്.

Advertisment

publive-image

ഇന്ത്യൻ എംബസി, യുഎൻ ഹാബിറ്റാറ്റ്,  ഹവല്ലി ഗവർണറേറ്റ്, മുനിസിപ്പാലിറ്റി, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ മിഷൻ ലൈഫ് - ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റിന്റെ ഭാഗമായാണ്  ബീച്ച് ക്ലീനിംഗ് പ്രവർത്തനം സംഘടിപ്പിച്ചത് . ഈ സംഘടനകളിൽ നിന്ന് 500-ലധികം സന്നദ്ധപ്രവർത്തകർ പങ്കാളികളായി.
publive-image
publive-image
Advertisment