Advertisment

കുവൈറ്റില്‍ ഇനി ഓണ്‍ലൈന്‍ വഴി ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാം

New Update

കുവൈറ്റ് :കുവൈറ്റില്‍ ഇനി ഓണ്‍ലൈന്‍ വഴി ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാം . പരീക്ഷണാർഥമുള്ള പദ്ധതിയാണിത്. വിജയകരമെന്നു കണ്ടാൽ അടുത്ത വർഷത്തോടെ എല്ലാ വിദേശികളുടെയും ഇഖാമ പുതുക്കൽ ഓൺ‌ലൈൻ വഴിയാക്കും. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിലെ ഐടി വിഭാഗത്തിൽ പ്രോഗ്രാമിങ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Advertisment

publive-image

ആഭ്യന്തര മന്ത്രാലയത്തിന്റെ പൂർണ മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. ഇഖാമയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും സംവിധാനങ്ങൾ ആഭ്യന്തരമന്ത്രാലയവുമായി ബന്ധിപ്പിക്കും.

ഇഖാമ പുതുക്കാൻ ഓൺ‌ലൈൻ വഴി അപേക്ഷ ലഭിച്ചാൽ തൊഴിൽ മന്ത്രാലയത്തിൽനിന്നും ആരോഗ്യമന്ത്രാലയത്തിൽനിന്നും കുറ്റാന്വേഷണ വിഭാഗത്തിൽനിന്നും തൊഴിൽ മന്ത്രാലയത്തിൽനിന്നും അപേക്ഷകനെയും കുടുംബാംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ താമസാനുമതികാര്യ വകുപ്പിനു ലഭ്യമാക്കും.

kuwait kuwait latest
Advertisment