കുവൈറ്റില്‍ നിന്ന് 20 ലക്ഷത്തോളം പ്രവാസികളെ പുറത്താക്കണമെന്ന് സഫ അല്‍ ഹാഷിം എംപി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 12, 2019

കുവൈറ്റ് : കുവൈറ്റില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തോളം പ്രവാസികളെ പുറത്താക്കണമെന്ന് സഫ അല്‍ ഹാഷിം എംപി ആവശ്യപ്പെട്ടു. കുവൈറ്റിലെ സ്വദേശികള്‍ സ്വന്തം രാജ്യത്ത് ന്യൂനപക്ഷമാകുന്ന അവസ്ഥ അംഗീകരിക്കാന്‍ ആകില്ലെന്നും 20 ലക്ഷത്തോളം പ്രവാസികളെ രാജ്യത്തു നിന്നു പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും എംപി പറഞ്ഞു .

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-11-13 12:39:26Z | http://piczard.com | http://codecarvings.comÿÿÿìõóM

ജനസംഖ്യാ സന്തുലിതത്വം ദേശീയ ആവശ്യമാണെന്ന് എംപി വ്യക്തമാക്കി. സത്യസന്ധരും കഴിവുള്ളവരുമായ പ്രവാസികളെ രാജ്യത്തിന് ആവശ്യമാണെന്നും പ്രയോജനമില്ലാത്ത പ്രവാസികളെ ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു .

രാജ്യത്തെ ജനസംഖ്യയുടെ പകുതിയെങ്കിലും സ്വദേശികള്‍ ആയിരിക്കണമെന്നും നിലവില്‍ കുവൈറ്റിലുള്ള 47 ലക്ഷം ജനസംഖ്യയില്‍ 14 ലക്ഷം പേര്‍ മാത്രമാണ് സ്വദേശികളെന്നും എംപി ചൂണ്ടിക്കാട്ടി.

×