Advertisment

നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് കലണ്ടര്‍ പ്രകാശനം ചെയ്തു

New Update

കുവൈറ്റ് സിറ്റി :നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്‍റെ 2021-ാം വര്‍ഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. ലുലു എക്സ്ചേഞ്ച് ദജീജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. പ്രസിഡന്‍റ് ജയകുമാര്‍ ജഹ്റ, ജനറല്‍ സെക്രട്ടറി ഗുണപ്രസാദ്, എക്സിക്യൂട്ടീവ് അംഗവും കലണ്ടർ കോഡിനേറ്ററുമായ ഹരി വി.പിള്ള, ട്രഷറര്‍ നിശാന്ത് എന്നിവര്‍ ചേര്‍ന്ന് കലണ്ടറിന്‍റെ ആദ്യകോപ്പി ലുലു എക്സ്ചേയ്ഞ്ച് കുവൈറ്റ് ജനറൽ മാനേജർ ഷൈജു മോഹൻദാസിന് നല്‍കി പ്രകാശനം ചെയ്തു.

Advertisment

publive-image

ലുലു എക്സ്ചേയ്ഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ സുബാഹിർ, ഡിജിറ്റൽ മാനേജർ കാർവർണ്ണൻ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംഘടനാ ഭാരവാഹികൾ ലുലു എക്സ്ചേഞ്ച് ഗ്രൂപ്പിനുള്ള നന്ദി യോഗത്തിൽ അറിയിച്ചു.

ദശപുഷ്പങ്ങളെ പുതിയ തലമുറയെ പരിചയപ്പെടുത്തുകയും, ഭവനങ്ങളിൽ പരിപാലിക്കപ്പെടുന്ന മറ്റു ചെടികളോടൊപ്പം ദശപുഷ്പങ്ങൾക്കും സ്ഥാനമുണ്ടാകണം എന്ന ഉദ്ദേശത്തോടെ അവയെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും അടക്കുന്ന കലണ്ടറാണ് എന്‍.എസ്.എസ്.കുവൈറ്റ് പുറത്തിറക്കിയിരിക്കുന്ന കലണ്ടര്‍. അതാത് കരയോഗങ്ങള്‍ വഴി കലണ്ടർ വിതരണം ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

kuwait socite5
Advertisment