Advertisment

തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുള്ള രാജ്യമാണ് കുവൈറ്റെന്ന് യുഎന്നിലെ കുവൈറ്റ് പ്രതിനിധി

New Update

കുവൈറ്റ്  : തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുള്ള രാജ്യമാണ് കുവൈറ്റെന്ന് യുഎന്നിലെ കുവൈറ്റ് പ്രതിനിധി മൻസൂർ അൽ ഉതൈബി. ഐ‌എസ് തീവ്രവാദത്തിനെതിരെയുള്ള രാജ്യാന്തര കൂട്ടായ്മയ്ക്ക് രണ്ടു വർഷത്തിനിടെ അഞ്ചു തവണ കുവൈത്ത് ആതിഥ്യം വഹിച്ചെന്നും ന്യൂയോർക്കിൽ യു‌എൻ രക്ഷാസമിയുടെ ഫോർമുല സെഷനിൽ അദ്ദേഹം പറഞ്ഞു.

publive-image

തീവ്രവാദത്തിനെതിരായ പ്രവർത്തനം തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളുടെ അടിത്തറ കണ്ടെത്തിയാകണം.  ലഹരിമരുന്ന്, ആയുധം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പതിവാക്കിയ ക്രിമിനൽ സംഘങ്ങളുമായി സഹകരിച്ചാണ് ഈ തീവ്രവാദി വിഭാഗങ്ങൾ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment