Advertisment

പശ്ചിമഘട്ടത്തിന്റെ അടിത്തട്ടിൽ കാർഷിക മേ ഖലയിൽ പൊൻതൂവൽ വിരിയിച്ച കർഷക കുടുംബങ്ങളായ കുവൈറ്റിലെ പ്രവാസികൾ നിറഞ്ഞ സദസ്സോടെ രണ്ടാം വാർഷികം ആഘോഷിച്ചു

New Update

അസോസിയേഷൻ പ്രസിഡന്റ് ഏലിയാസ് കോടഞ്ചേരി അദ്ധ്യക്ഷനായ യോഗത്തിൽ റോയൽസിറ്റി ഹോസ്പിറ്റൽ ഡോക്ടർ ഫിലിപ്പ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു .

Advertisment

പ്രസ്തുത പരിപാടിയിൽ അസോസിയേഷൻ സെക്രട്ടറി ഷിജു കട്ടിപ്പാറ റിപ്പോർട്ട് അവതരണം നടത്തുകയും, രക്ഷാധികാരികളായ ഭരതൻ ബാലുശ്ശേരി,സജി മണ്ഡലത്തിൽ എന്നിവർ സംഘടനയുടെ അജണ്ടയായ കാരുണ്യ പ്രവർത്തനവും, പ്രകൃതി സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

publive-image

സിദീഖ് കട്ടിപ്പാറ സംഘടനാ വിവരണം വിശദമാക്കി പ്രസംഗിച്ചു.കൂടാതെ ജൈവ കൃഷിയിലും, വിവിധ സംഘടനകളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ വ്യക്തിത്വങ്ങളെ അസോസിയേഷൻ ആദരിക്കുകയും ചെയ്തു.

അസോസിയേഷൻ അംഗങ്ങളായ സിദ്ധീഖ് കൊടുവള്ളി ,ജെറാൾഡ്‌മൈക്കാവ് ,സജി വർഗ്‌ഗീസ് , ഷിജോ ജോസഫ്, ഷെരീഫ് താമരശ്ശേരി, മഹേഷ്‌ ഈങ്ങാപ്പുഴ ,സോൾബിൻ തിരുവമ്പാടി , ബിജു വലിയപറബ് ,സിനോജ് പുല്ലൂരാംപാറ , ജോബിഷ് വേളം കോഡ് , മനീഷ് മൈക്കാവ്, ജിമ്മി കണ്ണോത് , അനിൽ വട്ടോളി ,വനിതാ ചെയർപേഴ്‌സൺ‌ അംഗങ്ങൾ ഷിൽജി കട്ടിപ്പാറ,സീനജെൻസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അസോസിയേഷൻ ട്രെഷറർ അനൂപ് ബേബി ജോൺ നന്ദി പറഞ്ഞു .

Advertisment