Advertisment

കുവൈറ്റില്‍ അടുത്ത വര്‍ഷം സെപ്റ്റംബറോടു കൂടി നോണ്‍ ഇന്‍വെര്‍ട്ടര്‍ ഏസികള്‍ നിരോധിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ അടുത്ത വര്‍ഷം സെപ്റ്റംബറോടു കൂടി നോണ്‍ ഇന്‍വെര്‍ട്ടര്‍ ഏസികള്‍ നിരോധിക്കുന്നു . 2020 സെപ്റ്റംബറോടെ നോണ്‍ ഇന്‍വെര്‍ട്ടര്‍ എസികളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിക്കണമെന്ന് വൈദ്യുതി-ജലമന്ത്രാലയമാണ് വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

publive-image

സ്ലിറ്റ്, വിന്‍ഡോ, സ്റ്റാന്റ് എലോണ്‍, സീലിംഗ് എന്നിങ്ങനെ വിവിധ തരം എസി യൂണിറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്‍വെര്‍ട്ടര്‍ എസി യൂണിറ്റുകള്‍ വൈദ്യുതി ഉപയോഗം 60 ശതമാനം വരെ കുറയ്ക്കുന്നുണ്ടെന്നും അതെസമയം നോണ്‍ ഇന്‍വെര്‍ട്ടര്‍ എസി യൂണിറ്റുകള്‍ വേനല്‍ക്കാലത്ത് ആകെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70 ശതമാനത്തോളവും ശൈത്യകാലത്ത് 30 ശതമാനത്തോളവും ഉപയോഗിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

 

kuwait kuwait latest
Advertisment