Advertisment

കുവൈറ്റില്‍ അനധികൃത പണപ്പിരിവും യാചനയും കണ്ടെത്തുന്നതിനുവേണ്ടി റംസാൻ കാലയളവിൽ പരിശോധന ശക്തമാക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ റംസാൻ കാലത്ത് യാചന തടയുന്നതിനായി കുവൈറ്റ്ആഭ്യന്തര മന്ത്രാലയം പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. നിബന്ധനകൾക്ക് വിധേയമായല്ലാതെ ധനസമാഹരണത്തിലേർപ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും ഗാർഹിക തൊഴിലാളികൾ യാചനക്കിടെ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisment

publive-image

അനധികൃത പണപ്പിരിവും യാചനയും കണ്ടെത്തുന്നതിനുവേണ്ടി റംസാൻ കാലയളവിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിയെ ഇതിനായി ചുമതലപ്പെടുത്തും. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം സിവിൽ വേഷത്തിലാകും പരിശോധനക്കിറങ്ങുക .

പള്ളികൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും. ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയും നാടുകടത്തും.സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ ഉള്ളവരാണ് യാചനയിൽ ഏർപ്പെടുന്നതെങ്കിൽ കമ്പനിയുടെ ഫയൽ മരവിപ്പിക്കും.

kuwait kuwait latest
Advertisment