Advertisment

ട്രാസ്‌ക് മഹോത്സവം 2019 വർണ്ണമഴയായി പെയ്തിറങ്ങി ......

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാസ്‌ക് ) 13 മത് വാർഷികാഘോഷമായ മഹോത്സവം 2019 കേരളപ്പിറവിദിനമായ നവംബർ 1 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിമുതൽ ഖാൽദിയ യൂണിവേഴ്‌സിറ്റിയിൽ ( ഷെയ്ഖ് സബാ അൽ സലേം തിയറ്റർ ) വെച്ച് സംഘടിപ്പിച്ചു.

Advertisment

publive-image

ബഹുമാന്യനായ കുവൈറ്റ്‌ അമീറിന്റെ കുടുംബാംഗവും ,മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് & യൂറോപ്പ് അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റ് കൺസൾട്ടന്റുമായ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബാ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ട്രാസ്ക് പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിക്കുകയും പ്രശസ്ഥ ഓങ്കോളജിസ്റ്റ്, കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ ഡോക്ടർ വി .പി ഗംഗാധരൻ അദ്ദേഹത്തിന്റെ ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ.കെ. ചിത്രതാര എന്നീ രണ്ടു കാരുണ്യത്തിന്റെ വിരൽസ്പർശമേകുന്ന മഹത് വ്യക്തിത്വങ്ങളെ മഹോത്സവ വേദിയിൽ ആദരിച്ചു.

publive-image

ഇന്ത്യൻ എംബസി സെക്കൻഡ്‌ സെക്രട്ടറി യൂ. സ് . സിബി , അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീ. ജോൺ സൈമൺ , റാസി ടൂർസ് ട്രാവൽസിന്റെ മാനേജർ നിതിൻ രാജ് മഹോത്സവം 2019 ന് ആശംസകൾ അർപ്പിച്ചു.

publive-image

,പ്രോഗ്രാം കൺവീനർ ശ്രീമതി ജിഷ രാജീവ് സ്വാഗതവും ജനറൽ സെക്രട്ടറി സിബി പുതുശേരി , വനിതാവേദി കൺവീനർ ഡോ. ജമീല കരീം , മാസ്റ്റർ റമീസ് മുഹമ്മദ് (കളിക്കളം കൺവീനർ ) എന്നിവർ ആശംസകളും, ട്രഷറർ ഗോപകുമാർ നന്ദിയും രേഖപ്പെടുത്തി. നീന ഉദയൻ ( വനിതാവേദി സെക്രട്ടറി) ജോയിന്റ് സെക്രട്ടറിമാരായ ഷിജു പൗലോസ് , സലേഷ് പോൾ, സുകുമാരൻ. രാജേഷ് കല്ലായിൽ , ടി, പ്രബിത സിജോ (വനിതാ വേദി ജോയിന്റ് സെക്രട്ടറി) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

വിധു പ്രതാപ്, അൻവർ സാദത്ത്, നയന നായർ, സൗമ്യ റിന്റോ, രാജേഷ് ചേർത്തല, പി.കെ സുനികുമാർ, രജീഷ്,കൂടാതെ നാട്ടിൽ നിന്നുള്ള ഓർക്കസ്ട്ര ടീമും അണിനിരന്ന മ്യൂസിക്കൽ ഷോയും കൂടാതെ കേരളത്തിന്റെ നാടൻ കലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയും, നൃത്തവും, കളരിപ്പയറ്റും അരങ്ങേറി..

kuwait traks
Advertisment