Advertisment

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് മാട്ടുവയിലിന് കുവൈറ്റ് എലത്തൂർ അസോസിയേഷൻ യാത്രയയപ്പു നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: 53 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിരതാമസത്തിന് വേണ്ടി പോവുന്ന കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ്റെ സ്ഥാപക മെമ്പറും നിലവിലെ കമ്മിറ്റിയിലെ ഉപദേശക സമിതി അംഗവുമായ യൂസഫ് മാട്ടുവയിലിന് കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ യാത്രയയപ്പ് നൽകി.

എക്സിക്യൂട്ടീവ് മെമ്പർ ഫൈസൽ നടുക്കണ്ടിയുടെ മെഹബൂലയിലെ വസതിയിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ലളിതമായാണ് യാത്രയയപ്പ് നൽകിയത് .

യാത്രയയപ്പ് ചടങ്ങ് അഡ്വൈസറി ബോർഡ് മെമ്പർ റഫീക്ക് എൻ ആമുഖ പ്രസംഗം നടത്തി. ജോയൻ്റ് സെക്രട്ടറി ആലിക്കുഞ്ഞി അധ്യക്ഷ പ്രസംഗവും ജനറൽ സെക്രട്ടറി നാസർ എം.കെ സ്വാഗത പ്രസംഗവും നടത്തി.

ചടങ്ങിൽ യൂസഫ് മാട്ടുവയലിന് ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസിഡണ്ട് മുനീർ മക്കാറി, മീഡിയ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉനൈസ് എൻ , ആഷിഖ് എൻ.ആർ, മുഹമ്മദ് ഷെരീഫ്, ഫാഹിസ് എം, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. റിഹാബ് എൻ നന്ദി പ്രകടനവും യൂസഫ് മാട്ടവയിൽ മറുപടി പ്രസംഗവും നടത്തി.

ചടങ്ങിൽ യൂസഫ് മാട്ടവയിലിന് കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ്റെ മെമൻ്റോയും സ്നേഹോപഹാരവും കൈമാറി.

kuwait news
Advertisment